കേരള ബാങ്ക്: ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നു

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്ന് ദ്വിതലത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച നിബന്ധനകള്‍ക്കു വിധേയമായാണ് ഈ മാറ്റം വരുത്തുക.
കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ബാങ്ക് രൂപീകരണത്തോട് സഹകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. യുഡിഎഫിനു ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കിനെ പിന്തുണച്ചില്ലെങ്കില്‍ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാവും. കേരള ബാങ്കിന്റെ ഭാഗമാവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ കെ പി എ മജീദ് പറഞ്ഞു. സഹകരണ ബാങ്കുകള്‍ കെഎസ്ആര്‍ടിസിക്ക് പണം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മജീദ് വ്യക്തമാക്കി.

RELATED STORIES

Share it
Top