കേരള പ്രീമിയര്‍ ലീഗ്: സാറ്റ് തിരൂരിന് ജയംതിരൂര്‍ : കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സാറ്റ് തിരൂരിന് ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം. തിരൂര്‍ മുനിസിപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍  (സാറ്റ്) ഏകപക്ഷീയമായ ഒരു ഗോളിന് എസ്ബിഐ കേരളയെ തോല്‍പ്പിച്ചു. കളിയുടെ 67-ാം മിനുറ്റില്‍ ഫസലുറഹ്മാന്‍ നേടിയ ഗോളാണ് സാറ്റിന് വിജയം സമ്മാനിച്ചത്. ഇതോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി സാറ്റ് തിരൂര്‍ ഗ്രൂപ്പില്‍ ഒന്നാമതായി. അവശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ സമനില നേടിയാലും സാറ്റിന് സെമിയില്‍ പ്രവേശിക്കാം. കളിച്ച എട്ട് മത്സരത്തില്‍  അഞ്ച് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായാണ് സാറ്റ് 17 പോയിന്റ് നേടിയത്. 24 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ സാറ്റ് തിരൂര്‍ തൃശൂര്‍ എഫ ്സിയുമായി പോരടിക്കും.

RELATED STORIES

Share it
Top