കേരള പ്രീമിയര്‍ ലീഗ്‌ : സെന്‍ട്രല്‍ എക്‌സൈസിനെതിരേ സാറ്റ് തിരൂരിന് തകര്‍പ്പന്‍ ജയംതിരൂര്‍: തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളപ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സാറ്റ് തിരൂര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സെന്‍ട്രല്‍ എക്‌സൈസിനെ പരാജയപ്പെടുത്തി. കളിയുടെ 31ാം മിനുട്ടില്‍ സൈദുവും 86ാം മിനുട്ടില്‍ ഉനൈസുമാണ് സാറ്റിനുവേണ്ടി ഗോള്‍ നേടിയത്. ഇതോടെ ഏഴുകളില്‍ നിന്നായി 14 പോയിന്റുമായി സാറ്റ് തിരൂര്‍ ഗ്രൂപ്പ് ജേതാക്കളായി. ഗോള്‍ ശരാശരിയിലും സാറ്റ് തന്നെയാണ് ഒന്നാമത്. 17ന് വൈകീട്ട് നാലിന് സാറ്റിന്റെ ഹോം ഗ്രൗണ്ടില്‍ എസ്ബിഐ തിരുവനന്തപുരവുമായി മല്‍സരിക്കും.

RELATED STORIES

Share it
Top