കേരള പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കംകൊല്ലം: കേരള പോലിസ് അസോസിയേഷന്‍ 35ാം ജില്ലാ സമ്മേളനത്തിന് കൊല്ലം എ ആര്‍ ക്യാംപില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ക്വിസ്, ചിത്രരചന മല്‍സരങ്ങള്‍ നടത്തി. കൊല്ലം സിറ്റി െ്രെകം ബ്രാഞ്ച് എസിപി അശോകന്‍ ഉദ്ഘാടനം ചെയ്തു. കേരള പോലിസ് അസോസിയേഷന്‍ കൊല്ലം സിറ്റി വൈസ് പ്രസിഡന്റ്  വിജിമോന്‍ അധ്യക്ഷത വഹിച്ചു. പരവൂര്‍ സി ഐ ഷരീഫ്, കൊല്ലം ഈസ്റ്റ് എസ് എച്ച് ഒ ജയകൃഷ്ണന്‍, ആശ്രാമം സന്തോഷ്, സുനീഷ് കുമാര്‍, കെപിഒഎ  ജില്ലാ സെക്രട്ടറി പ്രശാന്തന്‍, കെപിഎ പ്രസിഡന്റ് സനോജ്, സെക്രട്ടറി ജിജു സി നായര്‍, ജില്ലാ കമ്മിറ്റി അംഗം മിനിമോള്‍,കെപിഎ  ജില്ലാ കമ്മിറ്റി അംഗം ഷൂജ, ഷൈജു സംസാരിച്ചു.

RELATED STORIES

Share it
Top