കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.മീന്‍പിടുത്തക്കാര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്,കൊല്ലം ,ആലപ്പുഴ ,കൊച്ചി, പൊന്നാനി എന്നീ തീരപ്രദേശങ്ങളിലാണ് കൂറ്റന്‍ തിരമാലകള്‍ക്ക്  സാധ്യത. ഏപ്രില്‍ 21 ന്  8.30 മണി മുതല്‍ ഏപ്രില്‍ 22 ന് 23.30 മണി വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുന്നും നിര്‍ദ്ദേശം ഉണ്ട്.

RELATED STORIES

Share it
Top