കേരള കോണ്‍ഗ്രസ്സ് ഭിന്നിപ്പിലേക്ക്തിരുവനന്തപുരം: കെ എം മാണിയുടെ തീരുമാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പുതിയ രാഷ്ട്രീയനീക്കം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ തേടിയ മാണിയുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് പിജെ ജോസഫ് രംഗത്തെത്തി. പുതിയ കൂട്ടുകെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഇത്തരത്തിലൊരും തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്നും പിജെ ജോസഫ് പറഞ്ഞു. ചരല്‍കുന്നിലെ തീരുമാനമായിരുന്നു പാര്‍ട്ടി നടപ്പിലാക്കേണ്ടിയിരുന്നത്. മാണിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയിലെന്നാണ് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ജോസ് കെ മാണിയെയും കെഎം മാണിയെയും ഒഴിവാക്കി കേരള കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ്സിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങളും സജീവമാവുന്നുണ്ടെന്നാണ് സൂചന. കോട്ടയം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ തേടിയതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മാണി ഗ്രൂപ്പ് രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് നേതാക്കള്‍ പറഞ്ഞാലും അവരെ കുറ്റപ്പെടുത്താനാവില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളുമായൊന്നും വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇതിനോടകം വ്യക്തമായിരിക്കുന്നത്.[related]

RELATED STORIES

Share it
Top