കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് രാജിവച്ചുകോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരണം പിടിച്ചതിനു പിന്നാലെ ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി രാജിവച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷമായി തുടരുകയായിരുന്ന അഗസ്തി സിപിഎമ്മുമായുള്ള പാര്‍ട്ടിയുടെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്നാണ് സൂചന. 25 വര്‍ഷം പൂര്‍ത്തീകരിച്ചതിനാലാണ് രാജിയെന്നു പറഞ്ഞ അഗസ്തി എന്നാല്‍ രാജിക്കത്ത് നേരത്തേ കൈമാറിയെന്നും വിശദീകരിച്ചു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ തുടര്‍ന്നും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.[related]

RELATED STORIES

Share it
Top