കേരള എന്‍ട്രന്‍സ്: ആര്‍കിടെക്ചറില്‍ അഭിരാമിക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എന്‍ട്രന്‍സ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആര്‍കിടെക്ചറില്‍ കൊല്ലം പ്രാക്കുളം അച്യുതം അഭിരാമി ആര്‍ ഒന്നാം റാങ്കും എറണാകുളം സ്വദേശി ഇടത്തല നോര്‍ത്ത് പുതുക്കോട് വീട്ടില്‍ അഹ്മദ് ഷബീര്‍ പുതുക്കോട്് രണ്ടാം റാങ്കും നേടി.
മലപ്പുറം ഇല്ലത്തേപടി കുനിയില്‍ വീട്ടില്‍ അനസിനാണ് മൂന്നാംറാങ്ക്. പട്ടികവിഭാഗത്തില്‍ മലപ്പുറം കല്ലറമംഗലം പള്ളിക്കുളങ്ങര അരവിന്ദ് പി ഒന്നാം റാങ്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ശങ്കര്‍ രാജേഷ് രണ്ടാം റാങ്കും നേടി. പട്ടികവിഭാഗത്തില്‍ ഇടുക്കി കോരുതോട് കൊട്ടാരത്തില്‍ അമൃത കെ എസ് ഒന്നാം റാങ്കും വയനാട് പയ്യംപള്ളി മുളന്തര വീട്ടില്‍ മിഥുന്‍ സി മുകുന്ദന്‍ രണ്ടാം റാങ്കും നേടി. പത്തനംതിട്ട അങ്ങാടിക്കല്‍ നോര്‍ത്ത് വലിയപറമ്പില്‍ ജെ നിര്‍മല്‍ ഫാര്‍മസി പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. കോട്ടയം വാറക്കര കോറ്റം ഹൗസില്‍ അമല്‍ കെ ജോണ്‍സണ്‍ രണ്ടും എറണാകുളം ആലുവ തൈമയില്‍ ഹില്‍മി പ്രവീണ്‍ മൂന്നാം റാങ്കും മലപ്പുറം നടുവട്ടം ആഷ്യാനയില്‍ വിഷ്ണുപ്രസാദ് നാലാം റാങ്കും മലപ്പുറം കുന്നംപള്ളി കണ്‍ഹിറുണ്ടില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ അഞ്ചാം റാങ്കും നേടി. എസ്‌സി വിഭാഗത്തില്‍ കോട്ടയം സ്വദേശി സാന്ദ്ര ഒന്നാമതും തിരുവനന്തപുരം സ്വദേശി ആദര്‍ശ് ആദിത്യ രണ്ടാമതുമെത്തി. എസ്ടി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി കെ ശ്രുതി ഒന്നാമതും തിരുവനന്തപുരം സ്വദേശി കെ എ അഭിരാമി രണ്ടാമതുമെത്തി.
എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയില്‍ ആദ്യത്തെ 10 റാങ്ക് നേടിയവരില്‍ എട്ടുപേര്‍ ആണ്‍കുട്ടികളും രണ്ടുപേര്‍ പെണ്‍കുട്ടികളുമാണ്. കോഴിക്കോട് കുതിരവട്ടം അഭിരാമത്തില്‍ അഭിരാമി എലിസബത്ത് പ്രതാപിന് ആറാം റാങ്കും ആലപ്പുഴ കാട്ടൂര്‍ വലിയതയ്യില്‍ വി അഹല്‍ മാര്‍ട്ടിന് ഏഴാം റാങ്കും എറണാകുളം തായിക്കാട്ടുകര ചെമ്പില്‍ ഹൗസില്‍ സി എസ് മീനാക്ഷിക്ക് എട്ടാം റാങ്കും പത്തനംതിട്ട ഓമല്ലൂര്‍ ഹലാസ്യത്തില്‍ അദൈ്വത് എച്ച് ശിവത്തിന് ഒമ്പതാം റാങ്കും കോട്ടയം കുമരകം ചന്ദ്രമന ഇല്ലത്ത് സി എന്‍ ഹരിശങ്കറിന് 10ാം റാങ്കും ലഭിച്ചു. 90,233 പേര്‍ പരീക്ഷ എഴുതിയതില്‍ 58,268 പേര്‍ യോഗ്യത നേടി. റാങ്ക്‌ലിസ്റ്റില്‍ 46,686 പേര്‍ ഇടംനേടി.
ഇതില്‍ 23,743 ആണ്‍കുട്ടികളും 22,943 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.ഏറ്റവുമധികം പേര്‍ യോഗ്യത നേടിയത് തിരുവനന്തപുരം ജില്ലയിലാണ്- 7391 പേര്‍.
മറ്റു ജില്ലകളില്‍ യോഗ്യത നേടിയവരുടെ എണ്ണം ഇങ്ങനെ: കൊല്ലം 4942, പത്തനംതിട്ട 1642, ആലപ്പുഴ 3442, കോട്ടയം 3106, ഇടുക്കി 1083, എറണാകുളം 4847, തൃശൂര്‍ 4314, പാലക്കാട് 2629, മലപ്പുറം 4896, കോഴിക്കോട് 5257, വയനാട് 855, കണ്ണൂര്‍ 3114, കാസര്‍കോട് 931. മറ്റുള്ളവര്‍ 685. ആദ്യ 1000 റാങ്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 170 പേര്‍. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ തിരുവനന്തപുരം 101, കൊല്ലം 87, പത്തനംതിട്ട 17, ആലപ്പുഴ 50, കോട്ടയം 76, ഇടുക്കി 19, എറണാകുളം 99, തൃശൂര്‍ 72, പാലക്കാട് 52, കോഴിക്കോട് 142, വയനാട് 16, കണ്ണൂര്‍ 69, കാസര്‍കോട്  15, മറ്റുള്ളവര്‍ 15. ആദ്യ 100 റാങ്കില്‍ 51 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളും ഉള്‍പ്പെട്ടു.
നീറ്റ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാന മെഡിക്കല്‍ റാങ്ക്‌ലിസ്റ്റില്‍ വയനാട് മീനങ്ങാടി പുന്നശ്ശേരി ഹൗസില്‍ ഹെല്‍വിന്‍ വര്‍ഗീസിന് ആറാം റാങ്കും കണ്ണൂര്‍ പുന്നാട് നന്ദനത്തില്‍ കെ അഭിജിത്തിന് ഏഴാം റാങ്കും തിരുവനന്തപുരം ബാലരാമപുരം ബുര്‍ക്കത്ത് പരുത്തിച്ചാല്‍ക്കോണം ഇജാസ് ജമാലിന് എട്ടാം റാങ്കും കോട്ടയം വിളക്കുമാടം കൊക്കാട്ട് റിച്ചു കെ കൊക്കാട്ടിന് ഒമ്പതാം റാങ്കും മലപ്പുറം എടവണ്ണ മരുന്നന്‍ ഹൗസില്‍ എം മൊഹമ്മദ് ജാസിമിന് 10ാം റാങ്കും ലഭിച്ചു.

RELATED STORIES

Share it
Top