കേരളാ മെഡിക്കല്‍- എന്‍ജിനിയറിങ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എറണാകുളം സ്വദേശി ജെസ് മരിയ ബെന്നി ഒന്നാം റാങ്ക് നേടി. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ കോട്ടയം സ്വദേശി അമല്‍ മാത്യൂവിനാണ് ഒന്നാം റാങ്ക്. മെഡിക്കല്‍ വിഭാഗത്തില്‍ തിരുവനന്തപുരം കരമന സ്വദേശി സമ്രീന്‍ ഫാത്തിമ ആര്‍. രണ്ടാം റാങ്ക് നേടി. കോഴിക്കോട് സ്വദേശികളായ സേബാമ മാളിയേക്കല്‍, ആറ്റ്‌ലിന്‍ ജോര്‍ജ് എന്നിവര്‍ യഥാക്രമം മൂന്നും നാലും റാങ്കുകള്‍ നേടി. കോട്ടയം സ്വദേശി മെറിന്‍ മാത്യൂ അഞ്ചാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി രാഹുല്‍ അജിത്ത് ഒന്നാം റാങ്കും തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ചന്ദന ആര്‍.എസ് രണ്ടാം റാങ്കും നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി അമാന്ദ എലിസബത്ത് സാം ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപന്‍ രണ്ടാം റാങ്കും നേടി. കൊല്ലം സ്വദേശി ശബരികൃഷ്ണ എം എന്‍ജിനിയിറിംഗില്‍ രണ്ടാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശികളായ സമിത് മോഹന്‍, അക്ഷയ് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കാസര്‍കോട് സ്വദേശികളായ പവന്‍രാജ്, ശ്രുതി കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി. ആര്‍ക്കിടെക്ചറില്‍ കൊല്ലം സ്വദേശി അഭിരാമി ഒന്നാം റാങ്കും എറണാകുളം സ്വദേശി അഹമ്മദ് ഷബീര്‍ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി അനസിനാണ് മൂന്നാം റാങ്ക്. പട്ടികവിഭാഗത്തില്‍ മലപ്പുറം സ്വദേശി അരവിന്ദ് പി ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി ശങ്കര്‍ രാജേഷ് രണ്ടാം റാങ്കും നേടി. പട്ടിക വിഭാഗത്തില്‍ ഇടുക്കി സ്വദേശി അമൃത കെ.എസ് ഒന്നാം റാങ്കും വയനാട് സ്വദേശി മിഥുന്‍ സി.മുകുന്ദന്‍ രണ്ടാം റാങ്കും നേടി.

www.cee.kerala.gov.in  വെബ്‌സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാണ്.

RELATED STORIES

Share it
Top