കേരളാ കോണ്‍.(എം) ജന്മദിനവും സര്‍വമത പ്രാര്‍ഥനയും

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം 55ാം ജന്മദിനത്തിന്റെ ഭാഗമായി നാളെ രാവിലെ 9.30ന് സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പതാക ഉയര്‍ത്തും. തുടര്‍ന്ന് ജന്മദിന സമ്മേളനം ചേരും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ശബരിമലയുടെ പവിത്രത കാത്തുരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതില്‍ റിവ്യൂ ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുനക്കരയില്‍ പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ സര്‍വമത പ്രാര്‍ഥന നടത്തും.
പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പ്രാര്‍ഥനാ പരിപാടി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സി എഫ് തോമസ് എംഎല്‍എ, ജോസ് കെ മാണി എംപി, ജോയി എബ്രഹാം എക്‌സ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഡോ. എന്‍ ജയരാജ് എംഎല്‍എ സംസാരിക്കും. തോമസ് ചാഴിക്കാടന്‍, അറക്കല്‍ ബാലകൃഷ്ണപിള്ള, വഴുതാനത്ത് ബാലചന്ദ്രന്‍, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, പ്രിന്‍സ് ലൂക്കോസ്, മുഹമ്മദ് ഇഖ്ബാല്‍, ജോബ് മൈക്കിള്‍, സണ്ണി തെക്കേടം, ഇ ജെ അഗസ്തി, വിജി എം തോമസ് തുടങ്ങിയവര്‍ പ്രാര്‍ഥനാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് 3 മുതല്‍ ഹോട്ടല്‍ ഓര്‍ക്കിഡ് റസിഡന്‍സിയില്‍ വച്ച് പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കും.

RELATED STORIES

Share it
Top