കേരളത്തോട് കേന്ദ്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും കടുത്ത രാഷ്ട്രീയ വിദ്വേഷം മനസ്സില്‍ വച്ച് സംസ്ഥാനത്തോട് ചിറ്റമ്മനയമാണു കാണിക്കുന്നത്. സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ കാണാന്‍പോലും അവസരം നല്‍കാത്തത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. മുമ്പ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊരു നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. സംതൃപ്തമായ സംസ്ഥാനം, ശക്തമായ കേന്ദ്രം എന്നതാണ് നമ്മുടെ ഫെഡറല്‍ വ്യവസ്ഥയുടെ അന്തസ്സത്ത. അതുപോലും പ്രധാനമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top