കേരളത്തോട് അവഗണന: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ പല മേഖലകളിലെയും തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെന്നും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പല വട്ടം ശ്രമിച്ചിട്ടും കാണാന്‍ അനുവാദം നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു നിവേദനം നല്‍കുന്നതിനായാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. തനിക്കു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top