കേരളത്തില്‍ 412 കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നു : എംഎല്‍എഅമ്പലപ്പുഴ: മുന്നണിസംവിധാനം തകര്‍ക്കുന്നത് സിപിഎമ്മാണെന്ന് ആര്‍എസ്പിസംസ്ഥാന സെക്രട്ടറി എഎ അസീസ് എംഎല്‍എ പറഞ്ഞു. ഇടതു മുന്നണിയില്‍ തമ്മിലടി വര്‍ധിച്ചിരിക്കുകയാണ്. അഖില കേരള മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം  അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി തന്നെ വിമര്‍ശനം നടത്തുന്നു. സിപിഐതള്ളിപ്പറയുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഭരണത്തിന് ഒരു നിയന്ത്രണവുമില്ല.കേരളത്തില്‍ 412 കശുവണ്ടി ഫാക്റ്ററികള്‍ അടഞ്ഞുകിടക്കുന്നു. ഇതിനോടൊപ്പം അറുന്നൂറോളംമറ്റു ഫാക്ടറികളുംരണ്ടു പോതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞുകിടപ്പുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ ഒരുനടപടിയുംസ്വീകരിക്കുന്നില്ലെന്നും എഎ അസീസ് പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. പി  രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എസ് എസ് മോളി അനുസ്മരണ പ്രഭാഷണം നടത്തി. യുടിയുസി അഖിലേന്ത്യ സെക്രട്ടറി എസ് സത്യപാലന്‍ മുഖ്യ പ്രഭാഷണം നടത്തി.

RELATED STORIES

Share it
Top