കേരളത്തില്‍ സര്‍ക്കാരുണ്ടോയെന്ന് സംശയം: രമേശ് ചെന്നിത്ത

ലതിരുവനന്തപുരം:കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് സംശയമാണെന്ന് രമേശ് ചെന്നിത്തല.ജോര്‍ജ് ഈഡന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുരന്തങ്ങളും കെടുതികളും ഉണ്ടാവുമ്പോള്‍ മുഖംതിരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
കുട്ടനാട് സന്ദര്‍ശിക്കാന്‍  മന്ത്രിക്ക് ഒരാഴ്ച വേണ്ടിവന്നു.പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ സമാശ്വസിപ്പിക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ നിസ്സംഗരായി നില്‍ക്കുകയാണ്.ഭരണനിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന് എല്‍ഡിഎഫ് നല്‍കിയ പരസ്യം പൊതുജനത്തെ കബളിപ്പിക്കുന്നതുമാണ്.പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ 2018ലെ സര്‍വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.
സര്‍വേയില്‍ കേരളം പലതിലും ഒന്നാമതല്ലെന്നു മാത്രമല്ല, പിന്നാക്കം പോവുകയും ചെയ്തു. ഒഡീഷയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് തെലങ്കാനയും.സര്‍ക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വേയില്‍ കേരളം 11ാം സ്ഥാനത്താണ്. കേന്ദ്ര വാണിജ്യമന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യവസായ സൗഹൃദ അന്തരീക്ഷ സൂചികയില്‍ കേരളം 21ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിന്റെ പരസ്യം കൂടി നല്‍കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top