കേരളത്തില്‍ വിലക്കയറ്റം രൂക്ഷം: അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണിചങ്ങനാശ്ശേരി: ഭരണത്തിലേറിയ ശേഷം അഞ്ചു വര്‍ഷക്കാലം വിലക്കയറ്റം ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ വിലക്കയറ്റം മൂലം ഗതികേടിലാണെന്ന് മുസ്‌ലിം ലീഗ് നേതാവും യുഡിഎഫ് മേഖലാ പ്രചാരണ ജാഥ സ്ഥിരാംഗവുമായ അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള കാംപയിന്റെ ഭാഗമായി ഇടുക്കി, കോട്ടയം ജില്ലകളില്‍ പര്യടനം നടത്തുന്ന ജാഥയില്‍ ചങ്ങനാശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ വിതരണം താറുമാറായി. ബിജെപി, സിപിഎം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ പി എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനവും കെ സി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, ജാഥാ ക്യാപ്റ്റന്‍ ഡോ.ജോര്‍ജ് വര്‍ഗീസ്, വൈസ് ക്യാപ്റ്റര്‍ ജോസഫ് വാഴക്കന്‍, അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, ജനതാദള്‍ സെക്രട്ടറിമാരായ അഡ്വ.മാത്യു വേലങ്ങാടന്‍, സണ്ണി തോമസ്, ഡിസിസി സെക്രട്ടറി പി എച്ച് നാസര്‍, രാജീവ് മേച്ചേരി, മുസ്‌ലിം ലീഗ് നേതാക്കളായ പി എം ഷെരീഫ്, അസീസ് ബഡായില്‍, കെ എച്ച് എം ഇസ്മായില്‍, കെ എന്‍ മുഹമ്മദ്‌സിയ, ഷംസ് വാരിക്കാട്, കെ എസ് ഹലീല്‍ റഹ്മാന്‍, പി എന്‍ കബീര്‍, ടി വി ഇസ്മായില്‍, ലത്തീഫ് ഓവേലി സംസാരിച്ചു.

RELATED STORIES

Share it
Top