കേരളത്തില്‍ വിജയസാധ്യത: ബിജെപി

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാത്തെ 11 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലുമായി ബിജെപി നേതൃത്വം. കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലാണ് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ഈ മണ്ഡലങ്ങളുടെ ചുമതല ദേശീയ നേതാക്കള്‍ക്കു നല്‍കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളുടെയും ചുമതല ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനാണ്. പാര്‍ട്ടിനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.

RELATED STORIES

Share it
Top