കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നു;പോലീസ് ജാഗ്രത പാലിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ പോലീസ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക പ്രശ്‌നങ്ങളുമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കുകയാണ് ഇതിനുപിന്നിലുള്ളവരുടെ ലക്ഷ്യം. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മുറ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന പോലീസ് മേധാവി, ഇന്റലിജന്‍സ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാത്സവ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top