കേരളത്തില്‍ ലൗ ജിഹാദില്ല: ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട്. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടക്കുന്നതിന് തെളിവില്ല. വ്യക്തി സ്വാധീനം പ്രണയവിവാഹം എന്നിവയിലൂടെ നിരവധി പെണ്‍കുട്ടികള്‍ ഇസ്‌ലാംമതം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തിയ പഠനത്തില്‍ പറയുന്നത്.
2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചു. വര്‍ഷം ശരാശരി 1216 പേരാണ് ഇസ്‌ലാമിലേക്ക് മാറിയത്. മതംമാറുന്നവരില്‍ 64 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും റിപോര്‍ട്ടിലുണ്ട്..


കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ലയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂരാണ്. പാലക്കാടാണ് രണ്ടാമത്. മതമാറ്റത്തിന്റെ കാരണമായി ചൂണ്ടികാണിക്കുന്നത് പ്രണയം, കുടുംബത്തകര്‍ച്ച, ദാരിദ്ര്യം, മാനസിക ബുദ്ധിമുട്ടുകള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനം തുടങ്ങിയവയാണ്. എന്നാല്‍ ഏറ്റവും 61 ശതമാനം മതമാറ്റത്തിന് കാരണമായിരിക്കുന്നത് പ്രണയമാണ്.
നേരത്തെ സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടുകേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ.
കേരളത്തില്‍ രണ്ടുവര്‍ഷങ്ങളില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തി ഇക്കാര്യത്തില്‍ വിവരശേഖരണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.മതംമാറ്റത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്.

RELATED STORIES

Share it
Top