കേരളത്തില്‍ കംപ്ലയിന്റ് മാനിയ പടര്‍ന്നുപിടിക്കുന്നു : കോടതികൊച്ചി: മുന്‍ മന്ത്രി ഇ പി ജയരാജനെയും ഡിജിപി ശങ്കര്‍ റെഡ്ഡിയെയും പ്രതിയാക്കിയ വിജിലന്‍സ് കേസില്‍ പരാതിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. കേരളത്തില്‍ കംപ്ലയിന്റ് മാനിയ പടര്‍ന്നുപിടിക്കുന്നതായി ജസ്റ്റിസ്് പി ഉബൈദ്. പരാതിക്കാരെ മാധ്യമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ഇത്തരക്കാര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നുവെന്നും യാഥാര്‍ഥ അനുമോദനങ്ങള്‍ ലഭിക്കേണ്ടവരെ ആരും ശ്രദ്ധിക്കുന്നില്ലന്നും കോടതി നിരീക്ഷിച്ചു. ഈ രണ്ട് കേസുകളിലും പരാതിയുടെ വസ്തുത മനസ്സിലാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പായിച്ചിറ നവാസ് എന്ന വ്യക്തി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരേ 44 പരാതികള്‍ ഇതിനകം നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യാജ പരാതികള്‍ തടയുന്നതിന് നിര്‍മിച്ച നിയമം എന്തായി എന്നും അത് പ്രസിദ്ധപ്പെടുത്തിയോ എന്ന് പരിശോധിക്കാനും രജിസ്ട്രാര്‍ക്ക്് ഹൈക്കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന്് പലതവണ കോടതി നോട്ടീസ് അയച്ചിട്ടും ഹാജരായിട്ടിെല്ലന്നും ഇദ്ദേഹം നല്‍കിയ എല്ലാ പരാതിയും അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top