കേരളത്തിലൊതുങ്ങിയ പാര്‍ട്ടിക്ക് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവില്ല: കെ സുധാകരന്‍

നാദാപുരം: ത്രിപുരയും നഷ്ടപ്പെട്ടതോടെ കേരളത്തില്‍ മാത്രമൊതുങ്ങിയ സിപിഎമ്മിന് ന്യൂനപക്ഷത്തെ സംരക്ഷിക്കാനോ ബിജെപിയുടെ വളര്‍ച്ചയെ തടയാനോ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ കെ സുധാകരന്‍. ഏകാധിപതിയുടെ മോഡല്‍ ഭരണം നടക്കുന്ന കേരളത്തിലും ഇതേ സ്ഥിതി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുന്നില്ല. പുറമേരി മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്റെ സമാപന സമ്മേളനം അരൂരിര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്് ടി സിദ്ദിഖ്, എന്‍ സുബ്രഹ്മണ്യന്‍, കെ രാമചന്ദ്രന്‍, റഷീദ് കണ്ണൂര്‍, വി എം ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top