കേരളത്തിലേക്ക് വന്‍ സഹായവുമായി യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

ദുബയ്: നിര്‍ധനരായ കേരളത്തിലെ 18 കുടുംബങ്ങള്‍ക്ക് വീടും 300 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണവും നല്‍കുവാനുള്ള ജീവ കാരുണ്യ പദ്ധതിക്ക് യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തുടക്കം കുറിക്കുന്നു . തികച്ചും മെമ്പര്‍മാര്‍ മാത്രം അണിചേരുന്ന ഈ പദ്ധതിക്ക് പുറമെ ഈ വര്‍ഷത്തെ റമദാനില്‍ ഒരു മാസത്തേക്കുള്ള ഭക്ഷണകിറ്റുകളും ഇഫ്ത്താര്‍ കിറ്റുകളും ഫിത്തര്‍ സക്കാത്തും പെരുന്നാള്‍ പുടവയും യു ഇ യിലും ഇന്ത്യയിലുമുള്ള അര്‍ഹതപെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യും . യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന കേന്ദ്ര കൗണ്‍സിലിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ജനങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം സമൂഹത്തില്‍ അവശതഅനുഭവിക്കുന്നവരെകൂടി സഹായിക്കണമെന്ന നബികല്‍പ്പന പ്രാവര്‍ത്തികമാക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസമദ് സാഹിബ് പ്രസ്താവിച്ചു. 1979 മുതല്‍ ദുബൈ മതകാര്യ വകുപ്പിന്റെ കീഴില്‍ തികച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന സെന്ററിന് കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി െ്രെപമറിതലത്തില്‍ 1500 വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനവും മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍, ഹദീസ്, അറബിഭാഷ ക്ലാസുകളും നടന്നുവരുന്നു. യു എ ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസമദ് സാഹിബ് യോഗം നിയന്ത്രിച്ചു. പി. എ. ഹുസൈന്‍ ഫുജൈറ, വി. കെ. സക്കരിയ്യ, ജാഫര്‍ സാദിഖ്, അബ്ദുല്‍വാഹിദ് മയ്യേരി, സി. സെയ്തുട്ടി എന്നിവര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top