കേരളത്തിലെ മുസ്്‌ലിംകള്‍ രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ചെയര്‍മാന്‍കുന്ദമംഗലം: കേരളത്തിലെ മുസ്‌ലിംങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍. മര്‍കസില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമമായ ബാക് ടു മര്‍കസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനവും ശാന്തിയുമാണ് ഇസ്്—ലാം മതം വിഭാവനം ചെയ്യുന്നത്.
മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥമായ മൂല്യങ്ങളിലൂടെ സമൂഹത്തെ നയിക്കുന്ന ദൗത്യമാണ് നിര്‍വഹിക്കുന്നത്. മുസ്‌ലിംങ്ങളെക്കുറിച്ച് ഭീകരവാദികള്‍ എന്ന പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പ്രത്യേക താല്‍പര്യങ്ങളുണ്ട്.
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ ഇസ്്—ലാമിക വിശ്വാസത്തെ വ്രണപ്പെടുത്താനും മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനുമാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലപാട് ഫലസ്തീനും നീതിക്കുമൊപ്പമാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സ്—കീമുകളാണ് ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്—ലിയാര്‍ പ്രഭാഷണം നടത്തി. മര്‍കസ് അലുംനി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. അലുംനി പുറത്തിറക്കിയ സപ്ലിമെന്റ് സി മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു.
ദേശീയ മനോരിറ്റി കമ്മീഷന്‍ അംഗം അഡ്വ നൗഷാദ്, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ഡോ.അബ്ബാസ് പനക്കല്‍, ഡോ.അബൂബക്കര്‍ പത്തംകുളം, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ഫൈസല്‍ കല്‍പ്പക, സലാം കോളിക്കല്‍ , അബ്്ദുറഹ്്മാന്‍ എടക്കുനി , സ്വാദിഖ് കല്‍പള്ളി സംസാരിച്ചു.

RELATED STORIES

Share it
Top