കേരളത്തിലെ ബിജെപിക്കാര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ അറിയില്ല

പറവൂര്‍: എന്‍ഡിഎയെ നയിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനമോ, മുന്നണിയെ നയിക്കാനോ അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. പറവൂര്‍ എസ് എന്‍ഡിപി യൂനിയന്റെ പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നു ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ ഡിഎയും നേടിയ വോട്ടിന്റെ 80 ശതമാനവും ബിഡിജെഎസിന്റെതാന്നെന്നു ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വം നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമെ ചെങ്ങന്നൂരില്‍  സഹകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top