'കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ച് കാട്ടുന്നു'കാസര്‍കോട്: ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ച് കാട്ടി അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ വെങ്കടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.  അന്‍വറോര്‍മ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ കമ്മിറ്റി, കാസര്‍കോട് ഗവ.കോളജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടംകൂടി, സ്‌കിന്നേഴ്‌സ് കാസര്‍കോട് എന്നിവ ഏര്‍പ്പെടുത്തിയ എന്‍ എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരം മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ് സമ്മാനിച്ചു. ഇ വി ഉണ്ണികൃഷ്ണന്‍, ഇ വി ജയകൃഷ്ണന്‍, പ്രകാശ് കുട്ടമത്ത് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സിഒഎ സംസ്ഥാന പ്രസിഡന്റ്് കെ വിജയകൃഷണന്‍ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ്, റഹ്മാന്‍ തായലങ്ങാടി, പ്രഫ. എം എ റഹ്്മാന്‍, അഡ്വ. പി വി ജയരാജന്‍, ജി ബി വത്സന്‍, സി എച്ച് കുഞ്ഞമ്പു, എസ് കെ അബ്ദുല്ല, ടി എ ശാഫി, ലതീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു

RELATED STORIES

Share it
Top