കേരളത്തിലും പശുക്കടത്ത് ആരോപിച്ച് സംഘ പരിവാര്‍ ആക്രമണം


കൊല്ലം:  കൊല്ലം കൊട്ടാരക്കരയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം. ജലീല്‍, ജലാല്‍, െ്രെഡവറായ സാബു എന്നിവര്‍ക്ക് നേരെയാണ് ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. തലയ്ക്കും
കാലിനും ഗുരുതരമായ പരിക്കേറ്റ ഇവര്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലിസ് നരഹത്യാശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top