കേരളത്തിന് നാല് ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്‌കാരങ്ങളില്‍ നാലെണ്ണം കേരളത്തിന്. സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്‌കാരം. ന്യൂഡല്‍ഹി വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ നിന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ന്യൂഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ ചടങ്ങില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top