കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം അനുവദിക്കുന്നില്ല

മാള: കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് മന്ത്രി പി തിലോത്തമന്‍.
പൂവ്വത്തുശ്ശേരിയില്‍ പുതിയതായി ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിലായ സമയത്ത് അതു നടപ്പാക്കിയില്ലെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രത്തിനു മുന്നില്‍ 15 മാസംകൊണ്ട് ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും ഉയര്‍ന്നതലത്തില്‍ നിയമം നടപ്പാക്കിയിട്ടും ഭക്ഷ്യസുരക്ഷയില്‍ കേരളത്തോടുള്ള അവഗണന തുടരുകയാണ്.
കേരളത്തില്‍ ദാരിദ്ര്യരേഖയിലുള്ളവര്‍ 46 ശതമാനം മാത്രമാെണന്ന ആദ്യകാല കണക്കില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്ന് നമ്മുടെ മുഴുവന്‍ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. പൊതുവിതരണസമ്പ്രദായത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കി അടിമുടി നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top