കേരളത്തിന്റെ സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രയോജനപ്പെടുത്തണം: കാലിക്കറ്റ് വിസി

മലപ്പുറം: കേരളത്തിലെ  അറബിഭാഷാ സാഹിത്യസൃഷ്ടികള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ‘അറബി ഭാഷാ സാഹിത്യം കേരളത്തില്‍: ചരിത്രവും വര്‍ത്തമാനവും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ സമാപനം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രഫസര്‍ സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജമാല്‍ മുഹമ്മദ് കോളജ് അറബിക് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ഡോ.മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി അറബ് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡിസ് ചെയര്‍ പേഴ്‌സണ്‍ ഡോ. രിസ്‌വാനുറഹ്മാന്‍, ജാമിഅ അല്‍ഹിന്ദ് ശരീഅ കോളജ് പ്രിന്‍സിപ്പല്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഫൈസല്‍ പുതുപ്പറമ്പ് സംസാരിച്ചു.സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമിക വിചക്ഷണര്‍, അറബി ഭാഷാ പണ്ഡിതര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ന്യൂഡല്‍ഹി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ന്യൂഡല്‍ഹി, ദില്ലി സര്‍വകലാശാല, ഇഫഌ ഹൈദരാബാദ്, മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്, ആലിയ സര്‍വകലാശാല കല്‍ക്കത്ത, ജമാല്‍ മുഹമ്മദ് കോളജ് ട്രിച്ചി, മദ്രാസ് യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, കേരള യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ പ്രൊഫസര്‍മാരും ഗവേഷക വിദ്യാര്‍ഥികളും വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു.’നേരത്തെ സൗദി അറേബ്യ കള്‍ച്ചറല്‍ അറ്റാഷെ ഹിസ് എക്‌സലന്‍സി ഡോ: അബ്ദുല്ല അല്‍ ശത്വിയാണ്  സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

RELATED STORIES

Share it
Top