കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും വേണ്ട: മന്ത്രി

കോഴിക്കോട്: അന്തര്‍ദേശീയ വിപണിയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിലെ വെളിച്ചെണ്ണ ഇന്ന് ആര്‍ക്കും വേണ്ടാതായെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊപ്ര പൂപ്പല്‍ വരാതിരിക്കാന്‍ സള്‍ഫര്‍ ഉപയോഗിക്കുന്നതിനാല്‍ വെളിച്ചെണ്ണയും മലീമസമാവുകയാണ്. കേരളം നാളികേര കൃഷിയില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്തായത് ഇന്ന് പിറകോട്ട് പോയിരിക്കയാണ്.
ആയുഷ് കോണ്‍ക്ലേവിന്റെ ഉത്തരമേഖലാ ശില്‍പശാല കോഴിക്കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു. സപ്തംബര്‍ 7 മുതല്‍ 11വരെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന അന്തര്‍ദേശീയ  കോണ്‍ക്ലേവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ ആയുഷ് പദ്ധതികളുടെ അവതരണത്തിനുള്ള പരിശോധനയുടെ വിധികര്‍ത്താക്കളായി ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി അബ്ദുര്‍റഹിമാന്‍, ഡോ. വിനോദ്കുമാര്‍, കെ കെ രവി നേതൃത്വം നല്‍കി. കൂടരഞ്ഞി, മീനങ്ങാടി പഞ്ചായത്തുകള്‍ അവതരിപ്പിച്ച പ്രൊജക്റ്റുകള്‍ ഉത്തര മേഖലയില്‍ നിന്നുള്ള മികച്ച പ്രൊജക്റ്റുകള്‍ക്കുള്ള അംഗീകാരം നേടി.  ഡോ. മനോജ് കാളൂര്‍, ഡോ. എം ഷാഹിദ് സംസാരിച്ചു.

RELATED STORIES

Share it
Top