കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചുതിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി (68) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്കു മൂന്നോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍-മാധവി ദമ്പതികളുടെ മകനാണ്. എം.എസ്.മണി, പരേതരായ എം.എസ്.മധുസൂദനന്‍, എം.എസ്.ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.  ശൈലജയാണു ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവരാണു മക്കള്‍.
എം.എസ്.രവിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

RELATED STORIES

Share it
Top