'കേരളം മുഴുവന്‍ കടലില്‍ പോയാലും ലോണടവ് കഴിഞ്ഞ് മാത്രമേ ശമ്പളം നല്‍കൂ'

തിരുവനന്തപുരം: കേരളം മുഴുവന്‍ കടലില്‍ പോയാലും ലോണടവ് കഴിഞ്ഞാല്‍ മാത്രമേ ദുരിതാശ്വാസത്തിന് ശമ്പളം നല്‍കൂവെന്ന പോലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. പോലിസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ സൂപ്രണ്ടായ ബീനാകുമാരിയാണ് ശമ്പളം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നു കാട്ടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരിക്കുന്നത്. ''11 ജില്ലയല്ല, കേരളം മുഴുവന്‍ കടലീപ്പോയാലും എന്റെ വീടിന്റേം കാറിന്റേം ലോണും ചിട്ടി ഗഡുക്കളും തീര്‍ന്ന ശേഷമേ പത്തുപൈസ ദുരിതാശ്വാസത്തിനു കൊടുക്കൂ'' എന്നാണ് ബീന ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. സെന്‍കുമാര്‍ ഡിജിപി ആയി തിരിച്ചെത്തിയപ്പോള്‍ പോലിസ് ആസ്ഥാനത്തെ രഹസ്യവകുപ്പായ ടി ബ്രാഞ്ചില്‍ നിന്ന് ബീനയെ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല.

RELATED STORIES

Share it
Top