കേരളം തിരിച്ചുനടക്കുന്നു: വൈശാഖന്‍

പട്ടാമ്പി: സാംസ്‌കാരിക പാരമ്പര്യമുള്ള കേരളം തിരിച്ച് നടക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്് വൈശാഖന്‍  അഭിപ്രായപ്പെട്ടു. എഴുമങ്ങാട് എയുപി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഇന്നത്തെ പോക്ക് ആശങ്ക  ഉയര്‍ത്തുന്നു. കുട്ടികളുടെ ലോകത്തേക്ക് പോലും കടന്നാക്രമണം നടക്കുന്നു. വീടിനുള്ളില്‍ വിപ്ലവം സംഭവിക്കണം. ഇന്ന് പലരും വീടിന് മുന്നില്‍ ആദര്‍ശങ്ങള്‍ അഴിച്ച് വയ്ക്കുകയാണെന്നും വൈശാഖന്‍  പറഞ്ഞു. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എ പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ടി എസ് ഗീത റിപോര്‍ട്ട് അവതരിപ്പിച്ചു. അറബി അധ്യാപക മല്‍സര വിജയി കെ ഹസന്‍ മാസ്റ്ററെ തൃത്താല എഇഒ കെ വി വേണുഗോപാല്‍ ആദരിച്ചു. തടത്തില്‍ കുമാരന്‍ വൈദ്യര്‍ സ്മാരക ക്യാഷ് അവാര്‍ഡ് തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം തടത്തില്‍ രാധാകൃഷ്ണന്‍ നല്‍കി.
നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എ പ്രസാദ് നിര്‍വഹിച്ചു. ദേശമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം മഞ്ജുള, കെ ജനാര്‍ദനന്‍, എ വി രാജേന്ദ്രന്‍, കെ രവി പ്രകാശ്, ഇ പി മോഹനന്‍, രമണി, കെ പി സുബ്രഹ്മണ്യന്‍, എം ഷാജു, പി വി സുരേഷ്, എസ എം ഷഫ്‌ന, വി പി കുഞ്ഞന്‍, ടി കെ മൊയ്തീന്‍ കുട്ടി, എം പ്രസന്ന, കെ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top