'കേരളം ജനാധിപത്യ ഭരണത്തിലാണെന്ന് മറക്കരുത്'ആലുവ: കേരളം പോലിസ് ഭരണത്തിലല്ല; ജനാധിപത്യ ഭരണത്തിലാണെന്ന കാര്യം മറക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ ഐഒസി സ്ഥാപിക്കുന്ന പാചകവാതക സംഭരണിക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിനു നേരെ പോലിസ് ക്രൂരമായി നടത്തിയ ലാത്തിച്ചാര്‍ജിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതുവൈപ്പ് പ്രശ്‌നത്തില്‍ പോലിസ് മേധാവി നടത്തിയ പ്രസ്താവന തന്നെ അദ്ഭുതപ്പെടുത്തുന്നു. കേരളം പോലിസ് ഭരണത്തിലല്ല; ജനാധിപത്യ ഭരണത്തിലാണെന്ന കാര്യം മറക്കരുത്. അതുകൊണ്ടു തന്നെ പോലിസ് മേധാവിയുടെ അഭിപ്രായത്തിന് മറുപടി പറയേണ്ട ബാധ്യത സിപി ഐക്കില്ല. ആഭ്യന്തരവകുപ്പ് ഏറ്റെടുക്കാമെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ അടിയറ വച്ചായിരുന്നില്ല കേരളത്തില്‍ സിപിഐ മുന്നണി സംവിധാനമുണ്ടാക്കിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top