കേരളം ഇന്ന് കീഴാറ്റൂരിലേക്ക്; തളിപ്പറമ്പ് പോലിസ് വലയത്തില്‍

തളിപ്പറമ്പ്: വയല്‍ സംരക്ഷണത്തിനായി വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു കീഴാറ്റൂരിലേക്ക് നിര്‍ണായക മാര്‍ച്ച് നടത്തും. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലുള്ള മാര്‍ച്ചിലും പൊതുയോഗത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സംഘര്‍ഷ സാധ്യത റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നലെ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് തീരുമാനം. വയല്‍ക്കിളികളുടെ മാര്‍ച്ചിനു കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അനുമതി നല്‍കിയത്.


കനത്ത പോലിസ് കാവലിലാണ് കീഴാറ്റൂരും തളിപ്പറമ്പും. അഞ്ചു കമ്പനി സായുധ പോലിസിനെ വിന്യസിച്ചു. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, ഡിവൈഎസ്പിമാരായ പി കെ സദാനന്ദന്‍, കെ വി വേണുഗോപാല്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ ദൃശ്യം പകര്‍ത്തുന്നതിന് തളിപ്പറമ്പ് ടൗണ്‍ മുതല്‍ കീഴാറ്റൂര്‍ വരെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top