കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍ എംപി കേരള സംസ്ഥാന ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു. ഇന്നലെ രാത്രി 7.30ന്  എത്തിയ അദ്ദേഹത്തെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഡോ. ഇ കെ അഹമ്മദ് കുട്ടി, എ കെ അബ്ദുര്‍റഹിമാന്‍, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹിമാന്‍  കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍  സ്വീകരിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  5ാംവര്‍ഷ അപേക്ഷകരുടെയും എംബാര്‍ക്കേഷന്റെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മറ്റു ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top