കേന്ദ്ര സര്‍വകലാശാലയ്ക്ക് 52 ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനം

കാഞ്ഞങ്ങാട്: പെരിയയിലെ കേന്ദ്ര സര്‍വകലാശാലക്ക് 52 ഏക്കര്‍ പ്ലാന്റേഷന്‍ ഭൂമി കൂടി വിട്ടുനല്‍കുന്നതിന് ധാരണയായി. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 360 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു.
ഇവിടെ സര്‍വകലാശാല നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതില്‍ 310 ഏക്കര്‍ മാത്രമേ രേഖാമൂലം കൈമാറിയിരുന്നുള്ളൂ. ബാക്കിയുള്ള 52 ഏക്കര്‍ സ്ഥലത്തെ ചൊല്ലി പ്ലാന്റേഷന്‍ കോര്‍പറേഷനും സര്‍വകലാശാലയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
അവശേഷിക്കുന്ന ഭൂമി പ്രധാന കൃഷിഭൂമി ആയതിനാല്‍ പകരം സ്ഥലം വിട്ടു നല്‍കാതെ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്.
പ്ലാന്റേഷന്‍ കോര്‍പറേഷന് നഷ്ടമാക്കുന്ന ഭൂമിക്ക് പകരമായി ജില്ലയില്‍ റവന്യൂ ഭൂമി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഇതിനോടനുബന്ധമായി കേന്ദ്ര സര്‍വകലാ ശാലയോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന ആവശ്യവും ശക്തിപ്പെടുന്നുണ്ട്.
മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡി, റവന്യു, കൃഷി ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top