കേന്ദ്ര സര്‍വകലാശാലയിലേക്ക് മൂന്നാംഘട്ട പ്രവേശനം നാളെ

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് അനുസരിച്ചുള്ള മൂന്നാംഘട്ട പ്രവേശനം 26ന് പെരിയയിലുള്ള കാംപസില്‍ നടക്കും.
രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ 12 വരെയാണ്. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ ഡിഫന്‍സ്, കാശ്മീരിഅഭയാര്‍ത്ഥികള്‍, വികലാംഗര്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണസീറ്റുകളിലും അന്നേ ദിവസംതന്നെ പ്രവേശനം നടത്തുന്നതാണ്.
അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ ഫീസും അസല്‍സര്‍ട്ടിഫിറ്റുകളും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തിച്ചേരേ ണ്ടതാണ്. ബിരുദപ്രവേശനം തിരുവനന്തപുരം ക്യാപ്പിറ്റല്‍ സെന്ററിലും എല്‍എല്‍എം കോഴ്‌സിന് പത്തിനംതിട്ട തിരുവല്ല കാംപസിലുമാണ് നടക്കുന്നത്.
എല്‍എല്‍എം, എംഎഡ്, മാസ്റ്റര്‍ഓഫ് പബ്ലിക്‌ഹെല്‍ത്ത്, എംഎസ്‌സി (യോഗതെറാപ്പി) എന്നിവയില്‍ ഒഴിവുവന്ന  സീറ്റുകളിലേക്ക്  29ന് പരീക്ഷ നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.cu-k-er-a-l-a.ac.in)

RELATED STORIES

Share it
Top