കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനം നാളെ മുതല്‍

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നാളെ മുതല്‍ മൂന്നു വരെ സര്‍വകലാശാലയുടെ വിദ്യാനഗര്‍ ക്യാംപസില്‍ അന്താരാഷട്ര സമ്മേളനവും ഗവേഷണ സംഗമവും സംഘടിപ്പിക്കുന്നു.
നവിദേശ സര്‍വ്വകലാശാലകള്‍, ഐഐടികള്‍ കേന്ദ്രസംസ്ഥാന സര്‍വകലാശാലകള്‍ തുടങ്ങി 30 ല്‍ പരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 150 ഓളം അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും സംബന്ധിക്കും. വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. പി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top