കേന്ദ്ര സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥികള്‍ മുന്‍ഗണന നല്‍കണം: റിഹാന്‍ ഖാന്‍ സൂരി

കോഴിക്കോട്: കേന്ദ്രസര്‍വകലാശാലകള്‍ ലഭ്യമാക്കുന്ന സാധ്യതകള്‍ കേരളത്തിലെ അനേകായിരം വിദ്യാര്‍ഥികള്‍ അറിയപ്പെടാതെ പോവുന്നുവെന്ന് ജാമിയ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലാ പ്ലേസ്‌മെന്റ് വിഭാഗം തലവന്‍ റിഹാന്‍ ഖാന്‍ സൂരി. നമ്മള്‍ കേന്ദ്രസര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്‌സസ് ഇന്ത്യയും എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എജ്യൂ നെക്സ്റ്റ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഹോട്ടല്‍ സ്പാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നു വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി പ്രഫ. അന്‍വര്‍ സാദത്ത്, ഡല്‍ഹി യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി ജാബിര്‍ എ എം, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ഷുഹൈബ്, അല്‍ ബിലാല്‍ സലിം എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top