കേന്ദ്ര സര്‍ക്കാറിനെതിരേ രാജ്യവ്യാപകമായി നാളെ ഐഎംഎ യുടെ മെഡിക്കല്‍ ബന്ദ്

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ രാജ്യ വ്യാപകമായി മെഡിക്കല്‍ ബന്ദ്.
ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കുന്ന ചൊവാഴ്ചയാണ് രാജ്യവ്യാപകമായി ഐഎംഎ  മെഡിക്കല്‍ ബന്ദ് നടത്തുന്നത്.സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ യും ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് ബന്ദില്‍ പങ്കുചേരും.  പ്രതിഷേധ സമരത്തിന്റെ ഭാഗമായി രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച 2ാം ദിനത്തിലെത്തിയ അനിശ്ചിതകാല നിരാഹാര സമരം ജനുവരി 2ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ തുടരും.

സര്‍ക്കാര്‍ ഡോക്ടര്‍മാകുടെ സംഘടനയായ കെജിഎംഒഎ യും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച നാളത്തെ ദേശീയ മെഡിക്കല്‍ ബന്ദിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി കെജിഎംഒഎ ഡോക്ടര്‍മാര്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ജനുവരി 2ന് ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. രാവിലെ 9 മുതല്‍ 10 മണിവരെയാണ് ബഹിഷ്‌കരണം.അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവന്‍ ഡോക്ടര്‍മാരും ഐഎംഎ യുടെ ദേശീയ ബന്ദില്‍ പങ്കെടുത്ത് പണിമുടക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്.


ഹോമിയോ ആയുര്‍വേദം യുനാനി തുടങ്ങി ഇതര ചികില്‍സ പടിച്ചവര്‍ക്ക് ഒരു കോഴ്‌സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാനുള്ള അനുമതിയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എംബിബിഎസ് പാസാകുന്നവര്‍ക്ക് ബ്രഡ്ജ് കോഴ്‌സ് പഠിച്ച് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നുണ്ട് .ഇതിനെതിരേയാണ് പ്രതിഷേധം.

RELATED STORIES

Share it
Top