കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ സ്‌റ്റെനോഗ്രാഫര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

stenog

[related] കേന്ദ്ര സര്‍ക്കാരിന്റെ വിവിധ  മന്ത്രാലയങ്ങളിലും വകുപ്പുകളിലുംസംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിലുള്ള സബ് ഓഡിനേറ്റ് ഓഫീസുകളിലും  ഗ്രേഡ് സി, ഡി സ്‌റ്റെനോഗ്രാഫര്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ജുലായ് 7നാണ്  പരീക്ഷ.  ആദ്യഘട്ടത്തില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ രണ്ടുമണിക്കൂര്‍ പരീക്ഷയായിരിക്കും. ഈ എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ന്ന് നൈപുണ്യപരീക്ഷയും കമ്പ്യൂട്ടറിലൂടെ സ്റ്റെനോഗ്രാഫര്‍ ടെസ്റ്റും നടക്കും. കര്‍ണാടക, കേരള മേഖലകളില്‍ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതീയ്യതി ജൂണ്‍ 3 ആണ്.  അപേക്ഷകര്‍ 2016 ആഗസ്റ്റ് 1നകം 18 മുതല്‍ 27 വയസ്സ് കഴിഞ്ഞവരാകണം. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.   http://ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടതും ഫീസടക്കേണ്ടതും. സ്ത്രീകളും എസ് സി/എസ് ടി വിഭാഗങ്ങളും ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://ssckkr.nic, http://ssc.nic.in  എന്നീ വെബ്‌സൈറ്റുകല്‍ സന്ദര്‍ശിക്കുകയോ, 080-25502520, 9483862020 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം.

RELATED STORIES

Share it
Top