കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കൈവരിക്കാത്തത് അരവിന്ദ് സുബ്രഹ്മണ്യത്തെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് വിവരം.

കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നരേന്ദ്ര മോദി അധികാരം ഏറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടോബറിലാണ് അരവിന്ദിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനമെങ്കിലും കാലാവാധി നീട്ടി നല്‍കുകയായിരുന്നു.

ധനവകുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശങ്ങള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമായും ആശ്രയിച്ചിരുന്നത് അരവിന്ദ് സുബ്രഹ്മണ്യത്തെയായിരുന്നു. അരവിന്ദ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് രഘുറാം രാജനായിരുന്നു ഈ തസ്തികയില്‍.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top