കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്: ശക്തമായ പ്രക്ഷോഭത്തിന് എല്‍ഡിഎഫ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന നിഷേധാത്മക നിലപാടില്‍ ബഹുജന പ്രക്ഷോഭം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സപ്തംബര്‍ 17ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. കേരളത്തിനു ന്യായമായി ലഭിക്കേണ്ട ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ നിലപാട് ആ സ്ഥാനത്തിനു യോജിക്കുന്നതല്ല. പാലക്കാട് കോച്ച് ഫാക്ടറി സാധ്യമല്ലെന്ന ശക്തമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ഇത്തരം വിഷയങ്ങളിലെല്ലാം തുടര്‍ച്ചയായ ബഹുജന പ്രക്ഷോഭമാണ് എല്‍ഡിഎഫ് നടത്താന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ സാംസ്‌കാരിക കേരളം ശക്തമായി പ്രതികരിക്കണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top