കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാവില്ല: എസ്ഡിപിഐ

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎമ്മിനു കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ പ്രസ്താവിച്ചു. കേരളത്തില്‍ നെ ല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമരം’നടത്തിയ സിപിഎം ദേശീയപാത ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കാവല്‍പ്പുര നിര്‍മിക്കുന്നത് അപഹാസ്യമാണ്.
ഏഴാം മൈല്‍ മുതല്‍ ചിറവക്ക് വരെ മേല്‍പ്പാലം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെ ദേശീയപാത അതോറിറ്റിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന കോടിയേരിയുടെ വാക്കുകള്‍ പൊതുജനത്തെ വിഡ്ഢികളാക്കുന്നതാണ്. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചും നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചും പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നവര്‍ ജലസംഭരണികളായ നെല്‍വയലുകള്‍ക്ക് ബദലില്ലെന്നും ബൈപാസിനു ബദലുണ്ടെന്നും തിരിച്ചറിയണം.
നിര്‍ദിഷ്ട ബൈപാസ് അല്ലാതെ ബദലില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ അടിസ്ഥാനം വ്യക്തമാക്കണം. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം നടപ്പാക്കുന്നതിനു കേന്ദ്രത്തി ല്‍ സമ്മര്‍ദം ചെലുത്താനും നിയമസഭയില്‍ ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനും തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top