കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ബ്രാഹ്മണ സഭ

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് കേരള ബ്രാഹ്മണസഭ. വിശ്വാസത്തിനെതിരെയുള്ള പ്രഹരമായാണ് വിധിയെ കാണുന്നത്. ഭരണഘടനാ നിര്‍മാണത്തിനു മുമ്പ് നിലനിന്നിരുന്ന ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും മുന്‍നിര്‍ത്തി നടപ്പാക്കിയ നിയമനിര്‍മാണത്തെ ചോദ്യംചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും ബ്രാഹ്മണസഭ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top