'കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണം'

തൃശൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രിംകോടതി വിധി മറികടക്കാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തണമെന്നു കേരള ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി.
ഈ ആവശ്യമുന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 13ന് ഉച്ചയ്ക്ക് 2ന് തൃശൂര്‍ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളില്‍ അയ്യപ്പഭക്തജന സംഗമവും ശരണഘോഷയാത്രയും നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൗസ്തുഭം ഹാളില്‍ അയ്യപ്പഭക്തജന സംഗമവും തുടര്‍ന്ന് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്ത് ശരണഘോഷയാത്രയും നടത്തും. ഭക്തജന സംഗമത്തില്‍ ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പ്രതിജ്ഞ നടത്തും. അയ്യപ്പ ഭക്തജനസംഗമം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top