കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തുകരുനാഗപ്പള്ളി: കര്‍ഷകരെ വെടിവെച്ചുകൊന്നും കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതിയും മോദി സര്‍ക്കാരും കര്‍ഷക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാരും കാര്‍ഷിക മേഖലയെ തകര്‍ത്തിരിക്കുകയാണെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ആരോപിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മരണമടഞ്ഞ കര്‍ഷകര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ സുഭാഷ്‌ബോസ് അധ്യക്ഷത വഹിച്ചു. കോടിയാട്ട് രാമചന്ദ്രന്‍പിള്ള, തട്ടാരേത്ത് രവി, കുന്നേല്‍ രാജേന്ദ്രന്‍, അനില്‍കുറ്റിവട്ടം, കുറ്റിയില്‍ ഇബ്രാഹിംകുട്ടി, എസ് സലിംകുമാര്‍, കാര്‍ത്തികേയന്‍, കെ ആര്‍ സന്തോഷ്ബാബു, ശിവദാസന്‍, കുട്ടപ്പന്‍പിള്ള, സതീശന്‍, അരവിന്ദന്‍ ചെറുകര സംസാരിച്ചു.——

RELATED STORIES

Share it
Top