കേന്ദ്ര മെഡിക്കല്‍ കോളജ്; ഭരണസമിതി നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി

കാസര്‍കോട്: കേന്ദ്രസര്‍വകലാശാലക്ക് കീഴിലുള്ള കേന്ദ്ര മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യൂനിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് യോഗം നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്താനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ചുമതലയുണ്ടായിരുന്ന ഡോ. രാമകൃഷ്ണപിള്ള, പൊയിനാച്ചി സെഞ്ച്വറി ഡന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയപ്രസാദ് കോടോത്ത്, യൂനിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളായ ഡോ. കെ മോഹന്‍ദാസ്, ഡോ. സി എ ഐസക് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.

RELATED STORIES

Share it
Top