സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിജയകരം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി:  നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഫലം കണ്ടുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതെന്നും വിദേശ നിക്ഷേപം കൂടിയതായും അദ്ദേഹം പറഞ്ഞു. 

1:05:30 PM ബജറ്റ് അവതരണം അവസാനിച്ചു

12:57:11 PM കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി

12:56:37 PM ടിവിക്കും മൊബൈല്‍ഫോണിനും വിലകൂടും

12:43:36 PM പൊതുമേഖല സ്ഥാപനങ്ങളെ തമ്മില്‍ ലയിപ്പിക്കും

12:42:08 PM ആദായിനികുതിയുടെ സ്ലാബുകളില്‍ മാറ്റമില്ല

12:41:18 PM രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം വര്‍ധിപ്പിച്ചു

12:40:34 PM വ്യക്തികളുടെ ആദായനികുതിയായി 90,000 കോടി ലഭിച്ചു.

12:39:57 PM കോര്‍പറേറ്റ് നികുതി കുറച്ചു

12:25:20 PM ബിറ്റ് കോയിന്‍ അടക്കം ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വിലക്ക്‌

12:23:54 PM 5 വര്‍ഷത്തില്‍ എംപിമാരുടെ ശമ്പളം പുതുക്കും

12:23:11 PM 2020ഓടെ എല്ലാവര്‍ക്കും വീട്

12:22:34 PM 50 ലക്ഷം യുവാക്കള്‍ക്ക് 2020ഓടെ തൊഴില്‍ പരിശീലനം.

12:15:58 PM ബംഗളൂരു മെട്രോ പദ്ധതിക്ക് 17000 കോടി

12:09:33 PM ബയോഗ്യാസ് ഉല്‍പാദനത്തിന് ഗോവര്‍ദ്ധന്‍ പദ്ധതി

12:06:46 PM എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും
വൈഫൈയും സിസിടിവിയും

12:05:33 PM 600 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കും.

12:03:23 PM ടെക്‌സ്‌റ്റൈല്‍ മേഖലക്ക് 7148 കോടി

12:02:50 PM ഗംഗാ ശുചീകരണത്തിനായുള്ള നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായി 187 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

12:02:08 PM പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ തിരഞ്ഞെടുത്ത് വികസിപ്പിക്കും.

12:01:24 PM സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്കായി 99 നഗരങ്ങളെ തിരഞ്ഞെടുത്തു. ഈ നഗരങ്ങളുടെ വികസനത്തിനായി 2.04 ലക്ഷം കോടി ചിലവിടും

11:59:47 AM മുദ്രാ ലോണുകളില്‍ 76 ശതമാനവും ഇനി സ്ത്രീകള്‍ക്ക്‌

11:59:15 AM സംരഭകര്‍ക്കായുള്ള മുദ്രാലോണ്‍ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കോടി രൂപ സംരഭകര്‍ക്ക് നല്‍കും.

11:58:37 AM സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ലോണ്‍ നല്‍കുന്നതിനായി 75,000 കോടി ചിലവിടും.
11:57:18 AM പട്ടിക വര്‍ഗ്ഗത്തിന് 305 പദ്ധതികള്‍ ഇതിനായി 32,508 കോടി ചിലവിടും

11:56:44 AM പട്ടികജാതിക്കായി 279 പദ്ധതികള്‍ ഇതിനായി 52719 കോടി ചിലവിടും.

11:47:51 AM ടിബി രോഗികള്‍ക്ക് 600 കോടി സഹായം

11:47:24 AM പത്ത് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യചികിത്സ

11:46:41 AM 24 പുതിയ മെഡിക്കല്‍ കോളേജുകള്‍

11:42:05 AMവിദ്യാഭ്യാസ മേഖലക്ക് ഒരു ലക്ഷം കോടി

11:39:39 AM വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല

11:38:56 AM വൈദ്യുതീകരണ പദ്ധതിയായ പ്രധാനമന്ത്രി സൗഭാഗ്യ യോജനയ്ക്കായി പതിനാറായിരം കോടി

11:38:21 AM ഒരു കോടി വീടുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍

11:37:39 AM ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍ തുടങ്ങും.

11:36:48 AM സ്‌കൂളുകളില്‍ ബ്ലാക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ്.

11:36:06 AM കാര്‍ഷിക വായ്പ 10 കോടിയില്‍ നിന്ന് 11 കോടിയാക്കും.

11:35:21 AM ഇ-നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തും

11:34:31 AM സൗഭാഗ്യ പദ്ധതിപ്രാകം 4 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍

11:33:08 AM 42 പുതിയ അഗ്രി പാര്‍ക്കുകള്‍

11:32:06 AM സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 6 കോടി കക്കൂസുകള്‍ പണിതു

11:31:27 AM വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

11:29:33 AM മത്സ്യതൊഴിലാളികള്‍, കന്നുകാലി കര്‍ഷകര്‍ എന്നിവര്‍ക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ലഭ്യമാക്കും

11:28:48 AM രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും

11:28:16 AM മുളകൃഷി പ്രൊത്സാഹിപ്പിക്കാന്‍ 12000 കോടി
11:27:29 AM കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും.

11:26:09 AM ഫുഡ് പ്രൊസസിംഗ് സെക്ടറിന് 1400കോടി

11:25:21 AM അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിനായി 2000 കോടി

11:24:38 AM ഗ്രാമീണ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നു.

11:23:44 AM കാര്‍ഷിക വിളകള്‍ക്ക് 'ഓപ്പറേഷന്‍ ഗ്രീന്‍' പദ്ധതി

11:23:07 AM കൂടുതല്‍ ഗ്രാമീണ കാര്‍ഷക ചന്തകള്‍ ആരംഭിക്കും.
11:21:57 AM നോട്ടുനിരോധനം നികുതി അടക്കുന്നതില്‍ വര്‍ധന വരുത്തി

11:21:25 AM വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും

11:20:31 AM രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അനുകൂല സാഹചര്യം ഒരുക്കാനായി.

11:19:52 AM ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാജകവാതകം നല്‍കി.

11:18:35 AM നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന

11:17:42 AM ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടന്‍ മാറും.
11:08:22 AM ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത്-ജെയ്റ്റ്‌ലി

11:06:49 AM ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി

11:06:14 AM പാര്‍ലമെന്റ് നടപടികള്‍ തുടങ്ങി

RELATED STORIES

Share it
Top