കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദു പ്രാര്‍ഥന: കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദു പ്രാര്‍ഥനക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ഹിന്ദുമത പ്രചാരണമാണ് പ്രാര്‍ഥനയിലുടെ നടത്തുന്നതെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി.വിഷയം ഗൗരവകരമാണെന്നും രാജ്യത്തെ 1100ഓളം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആലപിക്കുന്ന ഹിന്ദിയിലുള്ള പ്രാര്‍ഥന മത പ്രചാരണാര്‍ഥമുള്ളതാണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top